ഷാർജ: മാലിഹ-അല്‍ ഫയ റോഡുകളിലെ വേഗപരിധി 80 കിലോമീറ്ററിൽ നിന്ന് 100 ആക്കി ഉയർത്തി. റോഡുകളും തെരുവുകളും മെച്ചപ്പെടുത്തിയതിന് ശേഷം റഡാറുകൾ പ്രവർത്തനം ആരംഭിക്കുമെന്നും വേഗപരിധി ലംഘിക്കുന്നവരെ പിടികൂടുമെന്നും അധികൃതർ വ്യക്തമാക്കി.
ട്രാഫിക് മേഖലയിലെ സുരക്ഷയും അച്ചടക്കവും നിലനിർത്താനാണ് അധികൃതർ ഇതിലൂടെ ശ്രമിക്കുന്നത്. ഷാർജ പൊലീസിന്റെ അംഗീകൃത ട്രാഫിക് സെക്യൂരിറ്റി സ്ട്രാറ്റജിയുടെ ഭാഗമായാണ് റഡാർ സ്പീഡ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. റോഡിന്റെ രണ്ട് സൈഡുകളിലും റഡാറുകൾ സ്ഥാപിക്കുന്നത് വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ഒരുപോലെ പ്രയോജനകരമാണ്.
Post Your Comments