Latest NewsNewsIndia

ചെക്ക് ബുക്കുകള്‍ പിന്‍വലിക്കുമോ? സത്യാവസ്ഥ വെളിപ്പെടുത്തി ധനകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കാനായി ചെക്ക് ബുക്ക് സൗകര്യം പിന്‍വലിക്കുന്നു എന്ന വാര്‍ത്തയില്‍ നിലപാട് വ്യക്തമാക്കി ധനകാര്യ മന്ത്രാലയം. ഇത്തരമൊരു നിര്‍ദേശം പരിഗണിച്ചിട്ടില്ലെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ സാധ്യതകളും വര്‍ധിപ്പിക്കാനായി കേന്ദ്രം ചെക്ക് ബുക്ക് സൗകര്യം പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നു ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് കോണ്‍ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേവാള്‍ കഴിഞ്ഞയാഴ്ച്ച അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇതിനെ തുടര്‍ന്ന് മന്ത്രാലയം സേവനം പിന്‍വലിക്കുന്നതിനുള്ള നിര്‍ദേശം പരിഗണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ട്വീറ്റ് ചെയ്തു

ഗവണ്‍മെന്റിന്റെ നോട്ട് നിരോധനത്തിനു ശേഷം ഡിജിറ്റല്‍ ഇടപാടുകള്‍ ഉയര്‍ന്നുവെന്നും, ഇ-പെയ്‌മെന്റ് കമ്പനികള്‍ തങ്ങളുടെ ബിസിനസുകളില്‍ ഗണ്യമായ കുതിച്ചുചാട്ടം നടത്തിയെന്നതും ഒരു വസ്തുതയാണ്. കഴിഞ്ഞ 12 മാസക്കാലയളവില്‍, മൂന്ന് ഇരിട്ടിയിലധികം ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചു. 3,000 കോടി രൂപയാണ് നോട്ടു നിരോധനത്തിനു മുമ്പ് ഡിജിറ്റലായി നടന്നിരുന്ന പ്രതിമാസ ഇടപാടുകള്‍. ഇപ്പോള്‍ അത് 6,800 കോടി രൂപയാണ്. ആറ്റം ടെക്‌നോളജി മാനേജിങ് ഡയറക്ടറും സിഇഒയുമായ ദേവാങ് നെല്ലല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

shortlink

Related Articles

Post Your Comments


Back to top button