ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് നാലാം തവണയാണ് കേന്ദ്രം ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ, സമയക്രമം വ്യക്തമാക്കാന്‍ തയ്യാറായില്ല.
രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിലെ ചലനങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. ഏതെല്ലാം മേഖലകള്‍ക്കാണ് പിന്തുണ വേണ്ടത് എന്ന് പരിശോധിച്ച് വരികയാണ്. ഏതെല്ലാം ജനവിഭാഗങ്ങളാണ് അവശത അനുഭവിക്കുന്നത് എന്ന കാര്യവും നിരീക്ഷിച്ചുവരികയാണെന്നും അജയ് ഭൂഷണ്‍ പറഞ്ഞു. സര്‍ക്കാര്‍ വിഷയത്തില്‍ സമയോചിതമായി ഇടപെടും. വ്യാവസായിക സംഘടനകള്‍, വിവിധ മന്ത്രാലയങ്ങള്‍, വ്യാപാര സംഘടനകള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. സമ്ബദ്‌വ്യവസ്ഥയുടെ മുന്നേറ്റത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അജയ് ഭൂഷണ്‍ എഎന്‍ഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
Read Also: ഇന്ത്യൻ പ്രദേശങ്ങൾ ബലമായി കൈവശപ്പെടുത്തിയിരിക്കുന്നു; പാക് നീക്കത്തെ തള്ളി ഇന്ത്യ
അതേസമയം ഇപ്പോൾ ഉത്തേജക പാക്കേജിന്റെ സമയക്രമം ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ ഗൗരവപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതായി അജയ് ഭൂഷണ്‍ സമ്മതിച്ചു. സമ്ബദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി പിരിവില്‍ ഉണ്ടായ വര്‍ധന ഇതാണ് കാണിക്കുന്നത്. ഒക്ടോബറില്‍ ഒരു ലക്ഷം കോടിക്ക് മുകളിലാണ് ജിഎസ്ടി പിരിവ്. ഈ വളര്‍ച്ച വരുന്ന അഞ്ചുമാസവും നിലനിര്‍ത്താന്‍ സാധിച്ചാല്‍, നെഗറ്റീവില്‍ നിന്ന് വളര്‍ച്ചയുടെ പാതയിലാണ് രാജ്യം എന്ന് പറയാന്‍ സാധിക്കുമെന്നും അജയ് ഭൂഷണ്‍ പറഞ്ഞു.
Post Your Comments