വാഷിംഗ്ടണ്‍: മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റനെതിരേ ലൈംഗിക ആരോപണവുമായി നാലു സ്ത്രീകൾ. നിയമപരമായി മുന്നോട്ട് പോകാൻ സ്ത്രീകൾ തീരുമാനിച്ചെന്നും കേസ് ഒതുക്കാൻ വൻ തുക ഇവർ ആവശ്യപ്പെട്ടെന്നും അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയുന്നു. അതേസമയം ക്ലിന്റന്റെ നിയമസംഘം ആരോപണങ്ങൾ സ്ഥിരീകരിച്ചു.
ക്ലിന്റ് വൈറ്റ് ഹൗസ് വിട്ടശേഷം റോണ്‍ ബർക്ലി എന്ന കോടീശ്വരനുമായി ചേർന്നു പ്രവർത്തിച്ചിരുന്ന സമത്താണ് തങ്ങളെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചതെന്ന് സ്ത്രീകൾ ആരോപിക്കുന്നു. ബർക്ലിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സ്ത്രീകൾ തന്നെയാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ ഇത് സംബന്ധിച്ച് ബർക്ലിക്കു പോലും അറിയില്ലെന്നും തെളിവുകൾ അവശേഷിക്കുന്നില്ലെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
Post Your Comments