Latest NewsNewsIndia

ഫോണിലൂടെ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തി :പരാതിയുമായി യുവതി

ഹൈദരാബാദ്: റിയല്‍ എസ്റ്റേറ്റ് ഏജന്റായ ഭര്‍ത്താവ് ഫോണിലൂടെ തന്നെ മൊഴി ചൊല്ലി ബന്ധം വേര്‍പെടുത്തിയതായി യുവതിയുടെ പരാതി. ഇരുപത്തിയേഴുകാരിയായ യുവതിയുടെ കൈയ്യില്‍ നിന്നും പലതവണയായി രണ്ടു ലക്ഷം രൂപ ഇയാള്‍ വാങ്ങിയതായും യുവതി പറഞ്ഞു. ഭര്‍ത്താവ് വേറെ വിവാഹം കഴിച്ചതായി യുവതി സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെതിരെ വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ബ്യൂട്ടീഷനായ യുവതിയെ ഇയാള്‍ ഒക്ടോബര്‍ പതിനെട്ടിനാണു വിവാഹം കഴിച്ചത്. എന്നാൽ ഒരു ദിവസം പുറത്ത് പോയ ഇയാൾ യുവതിയെ ഫോണില്‍ വിളിച്ച്‌ മൂന്ന് തവണ തലാഖ് ചൊല്ലി ബന്ധം ഉപേക്ഷിക്കുകയുമായിരുന്നെന്നും പൊലീസ് പറയുന്നു.

മുസ്ലീങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവ് ഈ വര്‍ഷം എത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button