KottayamKeralaNattuvarthaLatest NewsNews

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ 18കാരിക്ക് നേരെ ലൈംഗികാതിക്രമം: 58 കാരൻ പിടിയിൽ

കോട്ടയം മീനച്ചിൽ എടയ്ക്കാട് ചാമക്കാലയിൽ വീട്ടിൽ തോമസ് (58) ആണ് പിടിയിലായത്

തിരുവല്ല: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ 18കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പൊലീസ് പിടിയിൽ. കോട്ടയം മീനച്ചിൽ എടയ്ക്കാട് ചാമക്കാലയിൽ വീട്ടിൽ തോമസ് (58) ആണ് പിടിയിലായത്. തിരുവല്ല പൊലീസ് ആണ് പിടികൂടിയത്.

Read Also : ഐടി അനുബന്ധ മേഖലയിൽ ജോലിയെടുക്കുന്നവർക്ക് സന്തോഷവാർത്ത! പുതിയ പദ്ധതിയുമായി കെടിഡിസി

ഇന്ന് വൈകീട്ട് ആറുമണിയോടെ പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സിൽ ആയിരുന്നു സംഭവം. കൂത്താട്ടുകുളത്ത് നിന്ന് ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. ഏറ്റുമാനൂരിൽ നിന്നാണ് തോമസ് ബസിൽ കയറിയത്. പെൺകുട്ടി ഇരുന്ന സീറ്റിന്റെ മധ്യത്തിലാണ് തോമസ് ഇരുന്നത്. യാത്രയ്ക്കിടെ ഉറങ്ങിപ്പോയ വിദ്യാർത്ഥിനിക്ക് നേരെ ചങ്ങനാശ്ശേരി മുതൽ ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

ബസ് മുത്തൂർ ജങ്ഷന് അടുത്ത് എത്തിയപ്പോൾ ഉറക്കം വിട്ടുണർന്ന പെൺകുട്ടി ബഹളം വെച്ചു. ഇതോടെ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് തടഞ്ഞുവച്ച തോമസിനെ, തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വെച്ച് തിരുവല്ല പൊലീസിന് കൈമാറുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button