Latest NewsNewsIndia

ബി.ജെ.പി ബീഹാര്‍ ഘടകത്തിനെതിരെ ആഞ്ഞടിച്ച് റാബ്രിദേവി : മോദിയുടെ കൈകള്‍ മാത്രമല്ല കഴുത്തുവെട്ടാനും ജനങ്ങള്‍ തയ്യാര്‍

പാറ്റ്‌ന : നരേന്ദ്രമോദിയ്‌ക്കെതിരെ ആരെങ്കിലും ശബ്ദം ഉയര്‍ത്തിയാല്‍ അവരുടെ കൈവിരലുകള്‍ വെട്ടി മാറ്റുമെന്ന് ബീഹാറിലെ ബി.ജെ.പി യൂണിറ്റ് ചീഫ് നിത്യാന്ദ റായിയുടെ വിവാദ പ്രസ്ഥാവനയ്‌ക്കെതിരെ ആര്‍ജെഡി നേതാവ് റാബ്രി ദേവി രൂക്ഷമായ രീതിയില്‍ പ്രതികരിച്ചു. മോദിയുടെ കൈകള്‍ വെട്ടിമാറ്റാന്‍ ഞാന്‍ ധൈര്യപ്പെടുന്നു. ഇവിടെ ജനങ്ങള്‍ മോദിയുടെ കൈകളും കഴുത്തും വെട്ടിമാറ്റാന്‍ തയ്യാറായി നില്‍ക്കുന്നവരാണെന്നും നിത്യാനന്ദയ്ക്ക് അവര്‍ മറുപടി നല്‍കി.

അതേസമയം ഹോട്ടല്‍-ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സിബിഐയുടെ നോട്ടീസിനെ കുറിച്ച് പ്രതികരിയ്ക്കാന്‍ റാബ്രി ദേവി തയ്യാറായില്ല. അവര്‍ക്ക് ഈ ഇടപാടുകളെ കുറിച്ച് അറിയണമെങ്കില്‍ അവര്‍ വീട്ടില്‍ വന്ന് ചോദ്യം ചെയ്യണമെന്നും അവര്‍ പറഞ്ഞു.

അതേസമയം തന്റെ പ്രസംഗം അതിരുവിട്ടു പോയെന്നുള്ള ക്ഷമാപണവുമായി തിത്യാനന്ദ റായി രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button