Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചായവില്‍പ്പനക്കാരനാക്കി; കോണ്‍ഗ്രസ് വിവാദക്കുരുക്കില്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചായവില്‍പ്പനക്കാരാക്കിയതില്‍ കോണ്‍ഗ്രസ് വിവാദകുരുക്കിലായി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘ചായ വാല’ എന്ന് പരിഹസിച്ച യൂത്ത് കോണ്‍ഗ്രസിന്റെ കാര്‍ട്ടൂണാണ് വിവാദത്തിലായത്. യുവ ദേശ് എന്ന യൂത്ത് കോണ്‍ഗ്രസിന്റെ ഓണ്‍ലൈന്‍ മാസികയിലാണ് മോദിയെ പരിഹാസിച്ചുകൊണ്ടുള്ള കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ എന്നിവര്‍ക്കൊപ്പം മോദി സംസാരിക്കുന്ന ചിത്രം ഉപയോഗിച്ചാണ് പരിഹാസ ട്രോള്‍ ഉണ്ടാക്കിയത്.

തന്നെക്കുറിച്ച് പ്രതിപക്ഷം പ്രചരിപ്പിക്കുന്ന തമാശകള്‍ നിങ്ങള്‍ കാണാറുണ്ടോയെന്ന് മോദി ചോദിക്കുന്നു. അപ്പോള്‍ ‘മെമെ’ എന്നല്ല ‘മീം’ എന്നാണു ഉച്ചരിക്കേണ്ടതെന്ന് ട്രംപ് തിരുത്തുന്നതും, ‘നിങ്ങള്‍ ഇപ്പോഴും ചായ വില്‍ക്കുകയാണോ’ തെരേസ മേ പറയുന്നതുമാണ് ട്രോളിലുള്ളത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തി. സംഭവം വിവാദമായതോടെ യൂത്ത് കോണ്‍ഗ്രസ് ഇത് പിന്‍വലിച്ചു.

അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിനുള്ള ശിക്ഷ നല്‍കുമെന്ന് ബിജെപി പാര്‍ട്ടി പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ നിര്‍ലജ്ജമായ വര്‍ഗീയതയാണ് ഇത് വെളിവാക്കുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വിമര്‍ശിച്ചു. ട്വീറ്റ് പിന്‍വലിച്ചതുകൊണ്ട് പ്രശ്‌നം അവസാനിക്കില്ലെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദി പറഞ്ഞു. മനപ്പൂര്‍വം ചെയ്തതോ അല്ലാത്തതോ ആകട്ടെ, അത് വരുത്തിവയ്ക്കുന്ന നഷ്ടം വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘നഷ്ടം സംഭവിച്ചുകഴിഞ്ഞു,ഇനിയത് തിരുത്താനാവില്ല’ എന്നാണ് യൂത്ത്‌കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ച് ബിജെപി വക്താവ് സുധാംശു ത്രിവേദി പ്രതികരിച്ചത്.

പാവങ്ങളെ കളിയാക്കുന്ന മനസ്ഥിതി എത്രയോ അപഹാസ്യമാണെന്ന് കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് പ്രതികരിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഇതിനുള്ള മറുപടി ജനങ്ങള്‍ കോണ്‍ഗ്രസ്സിന് നല്‍കുമെന്ന് ബിജെപി നേതാവ് സംപീത് പത്ര പറഞ്ഞു. 2014ല്‍ നരേന്ദ്രമോദിയുടെ ജീവിതപശ്ചാത്തലത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ നടത്തിയ പരാമര്‍ശവും വലിയ വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button