Latest NewsKeralaNews

തിരുവനന്തപുരം മേയർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം : മേയര്‍ വി കെ പ്രശാന്ത് അടക്കമുള്ളവർക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം കേസെടുക്കാന്‍ ദേശീയ പട്ടികജാതി കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം കേസെടുത്തു.ബിജെപി കൗൺസിലറെ ജാതി പറഞ്ഞ് ആക്ഷേപിച്ച സംഭവത്തിൽ ആണ് കേസ്.കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐ.പി.ബിനു, മേയറുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ജിന്‍ രാജ് എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി.

മേയറുടെ ചികിത്സാ രേഖകള്‍ ഹാജരാക്കാനും മേയര്‍ക്കും മറ്റ് രണ്ടുപേര്‍ക്കുമെതിരെ കേസെടുത്ത നടപടികളുടെ വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം നല്‍കാനും കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു.പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ഒറ്റക്കാരണത്താല്‍ തന്നെ കൗണ്‍സില്‍ കൂടുമ്പോള്‍ ലക്ഷ്മിക്ക് മൈക്ക്‌പോലും നല്‍കാറില്ല എന്നും കഴിഞ്ഞ ഒന്നരവര്‍ഷമായി കൗണ്‍സിലറുടെ ഓഫീസ് പ്രവര്‍ത്തിക്കാന്‍ സിപിഎം അനുവദിക്കുന്നില്ല എന്നും പരാതിയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button