കൊങ്കണ്‍ പാതയിലൂടെയുള്ള തീവണ്ടിയാത്രക്കിടെ ചിപ്ലുണിനടുത്ത് കാംത സ്റ്റേഷനില്‍ ഇറങ്ങിയ മലയാളി അവശ നിലയിൽ ആകുകയും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്നതിനു മുന്നേ മരിക്കുകയും ചെയ്തു. മലയാളി ആണെന്ന് മനസ്സിലായതോടെ മലയാളി സംഘടനയിൽ വിവരമറിയിക്കുകയായിരുന്നു. സാമൂഹിക പ്രവർത്തകൻ കൂടിയായ ബിജേഷ് ഉടന്‍തന്നെ രാജനെ ആസ്പത്രിയില്‍ എത്തിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നതിനാല്‍ പേരും മറ്റു കാര്യങ്ങളും മാത്രമാണ് പറഞ്ഞത്. 55 വയസ്സോളമുള്ള രാജന്‍ കെ.പി. 55 വയസ്സോളമുള്ള രാജന്‍ കെ.പി. തന്റെ വീട് കോട്ടയം ചങ്ങനാശ്ശേരിയാണെന്ന് പറഞ്ഞിരുന്നു.
ഭാര്യ അമ്പിളി, മകന്‍ രാജേഷ് ഒരു മകൾ ഉണ്ട് എന്നും പറയുകയുണ്ടായി. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ തിങ്കളാഴ്ച രാവിലെ ചോദിക്കാമെന്ന തീരുമാനത്തിലായിരുന്നു ആസ്പത്രി അധികൃതര്‍.
പക്ഷെ അതിനു മുന്നേ രാജൻ മരിച്ചിരുന്നു. ബാഗിൽ ടിക്കറ്റും മറ്റും കണ്ടെത്താൻ കഴിയാത്തതിനാൽ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞില്ല.മൃതദേഹം കാംത സിവില്‍ ഹോസ്പിറ്ററില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാജനെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ക്ക് ബിജേഷുമായി 08308146453 എന്ന നമ്പറില്‍ ബന്ധപ്പെടാം. മലയാളി സംഘടനകളായ ഫെഗ്മ, എയ്മ എന്നിവ രാജനെ കണ്ടെത്താന്‍ പല രീതിയിലും ശ്രമിക്കുന്നുണ്ട്.
Post Your Comments