മുംബൈ : മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ കൂടി മരിച്ചു. ആലപ്പുഴ, ഇരിങ്ങാലക്കുട, വയനാട് സ്വദേശികളാണ് മരിച്ചത്. ആലപ്പുഴ ചെന്നിത്തല സ്വദേശി ബാബു ഡേവിഡ് ജോര്‍ഡ് സാഗ്ലിയിലാണ് മരിച്ചത്. ഇരിങ്ങാലക്കുട സ്വദേശി കെ കെ ജോര്‍ജ് ഡോംബിവാലിയില്‍ മരിച്ചു. ഇവര്‍ ഒരാഴ്ചയായി കൊവിഡ് ബാധിതരായി ചികിത്സയിലായിരുന്നു.
വയനാട് സ്വദേശി പ്രസാദ് (39) മഹാരാഷ്ട്രയിലെ പൂനയിലാണ് മരിച്ചത്. കണിയാരം പാലാകുളി തോമ്പ്ര കുടി ബാലസുബ്രമണ്യൻ്റെ മകനാണ് പ്രസാദ്. കുടുംബസമേതം പൂനയിൽ താമസിച്ച് വരികയായിരുന്നു ഇദ്ദേഹം. സ്പെയർ പാർട്സ് കട നടത്തുകയായിരുന്ന പ്രസാദിന് പത്ത് ദിവസം മുമ്പാണ് രോഗം ബാധിച്ചത്. സംസ്കാരം പൂനയിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Post Your Comments