
ഉം അല്‍ കുവൈന്‍ ; യുഎഇയിൽ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റു. ഉം അല്‍ കുവൈനിൽ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 28 കാരിയായ സ്വദേശി വനിതയ്ക്കും മൂന്നു വയസുള്ള കുഞ്ഞിനുമാണ് പരിക്കേറ്റത്. വിവരമറിഞ്ഞു ഉടൻ സ്ഥലത്തെത്തിയ പോലീസ് അമ്മയ്ക്കും കുഞ്ഞിനും പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റി.
ഓടിക്കൊണ്ടിരുന്ന കാര്‍ പെട്ടെന്ന് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. തല കീഴായി മറിഞ്ഞ കാര്‍ വിളക്ക് പോസ്റ്റിലിടിച്ചാണ് നിന്നത്. കാറിന്റെ കൂടെ പോസ്റ്റും തകര്‍ന്നതായും പോലീസ് പറഞ്ഞു. കൂടാതെ ഏതെങ്കിലും തരത്തിലുള്ള അപകടം ശ്രദ്ധയില്‍പെട്ടാല്‍ 999, 997 എന്നീ നമ്ബറില്‍ ബന്ധപ്പെടണമെന്നും അപകടങ്ങള്‍ ഒഴിവാക്കാൻ വേഗത കുറച്ച് ശ്രദ്ധിച്ച് വണ്ടി ഓടിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.
Post Your Comments