ലക്നൗ: കൗമാരക്കാരികളായ പെണ്‍കുട്ടികളുടെ പ്രണയം നാല് വയസുകാരിയുടെ ജീവനെടുത്തു. ഉത്തര്‍ പ്രദേശിലെ മൗ ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 16 വയസുകാരിയായ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹുസൈന്റെ 15 വയസുകാരിയായ മൂത്ത മകളും ബദരി സേത്തിന്റെ 16 വയസുള്ള മകളും സ്വവര്‍ഗാനുരാകികളായിരുന്നതായി പൊലീസ് പറയുന്നു.
എന്നാല്‍ ഹുസൈന്‍ തന്റെ മകളുടെ ബന്ധത്തെ ശക്തമായി എതിര്‍ക്കുകയും അവളെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റുകയും ചെയ്തു. തന്റെ കൂട്ടുകാരിയെ കാണാതെ ബുദ്ധിമുട്ടിയ സേത്തിന്റെ മകള്‍ നവംബര്‍ 11ന് ഇതിനായി അവരുടെ വീട്ടിലേക്ക് എത്തി. എന്നാല്‍ ഇവിടെ ഇസ്മത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇസ്മത്തിനോട് സഹോദരിയെ പറ്റി ചോദിച്ചപ്പോള്‍ കുട്ടി ബഹളം വയ്ക്കാന്‍ തുടങ്ങി. ബഹളം വെച്ച കുട്ടിയെ ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാനായി ഇരുപത് മിനുട്ടോളം കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ചു. ശ്വാസം കിട്ടാതെ കുട്ടി മരിച്ചു.
മൗ ജില്ലയിലെ താമസക്കാരനായ വാരിസ് ഹുസൈന്റെ മകളായ ഇസ്മത്തിന്റെ മൃതദേഹം ബദരി സേത്തെന്നയാളുടെ വീടിന് സമീപം തടികൊണ്ട് മറച്ച് നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കുറ്റക്കാരാണെന്ന സംശയത്തെ തുടര്‍ന്ന് ബദരി സേത്തിനെയും മകന്‍ മനീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കേസില്‍ തന്റെ അച്ഛനും സഹോദരനും അറസ്റ്റിലായതിന് പിന്നാലെ ബദരി സേത്തിന്റെ മകള്‍ പൊലീസില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
Post Your Comments