KeralaLatest NewsNews

റബ്ബറിന്റെ അന്താരാഷ്ട്ര വിപണിയിലെ വിലയിലെ മാറ്റം കര്‍ഷകര്‍ക്ക് തിരിച്ചറിയല്‍ ഊന്നി

കൊച്ചി : റബറിന്റെ അന്താരാഷ്ട്ര വിപണിയിലെ വിലയിലെ മാറ്റം കര്‍ഷകര്‍ക്ക് തിരിച്ചറിയല്‍ ഊന്നി. ജനുവരിയില്‍ 200 രൂപയ്ക്ക് മുകളിലെത്തിയിരുന്ന റബ്ബറിന്റെ അന്താരാഷ്ട്രവിപണി വില നൂറിനും താഴേക്ക്. വിലക്കുറവ് കണക്കിലെടുത്ത് വ്യവസായികള്‍ കൂടുതല്‍ റബ്ബര്‍ ഇറക്കുമതി ചെയ്‌താല്‍ കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാകും. പ്രത്യേകിച്ച് കാരണമൊന്നുമില്ലതെയാണ് രാജ്യാന്തര വില കുറയുന്നതെന്ന് വിപണിയിലുള്ളവര്‍ പറയുന്നു. ഊഹക്കച്ചവടക്കാരാണ് വിപണി നിയന്ത്രിക്കുന്നത്.

25 ശതമാനമാണ് ഇറക്കുമതിത്തീരുവ. ഏതാനും സെസുകളും വരും. ഇപ്പോഴത്തെ വിലയ്ക്ക് ഇറക്കുമതി ചെയ്താലും 125 രൂപയില്‍ കൂടുതലാകും. അതിനാല്‍ ഇപ്പോഴും നാട്ടില്‍ നിന്ന് വാങ്ങുന്നതാണ് വ്യവസായികള്‍ക്ക് ലാഭം. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ വില ദിവസേന കുറയുന്നതിനാല്‍ അവര്‍ ഇവിടെ വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇത് കര്‍ഷകരില്‍ സമ്മര്‍ദം ചെലുത്തുകയും കുറഞ്ഞവിലയ്ക്ക് അവര്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. വില കുറയുമ്പോള്‍ രണ്ടു പ്രശ്നങ്ങളാണുണ്ടാകുന്നത്. കര്‍ഷകര്‍ ട്യാപ്പിംഗ് കുറയ്ക്കും.

ആവിശ്യത്തിന് റബ്ബര്‍ കിട്ടുന്നില്ലെന്ന് പറഞ്ഞു വ്യവസായികള്‍ ഇറക്കുമതി ചെയ്യും. ഇത് പിന്നെയുമം വില കുറയ്ക്കും. ബാങ്കോക്ക്‌ വിപണിയില്‍ തിങ്കളാഴ്ച 2.12 രൂപ കുറഞ്ഞ് വില 100.85 രൂപയായി. ഇനിയും താഴേക്ക് പോയെക്കുമെന്നാണ് സൂചന. ഊഹ മാര്‍ക്കറ്റുകളും പിന്നോട്ടുള്ള പ്രവണതയാണ് കാണിക്കുന്നത്. നാട്ടിലെ വില ഇതിന് ആനുപാതികമായി കുറയുന്നില്ല. മഴ തുടരുന്നതിനാല്‍ ഇവിടെ വിപണിയില്‍ റബ്ബര്‍ ലഭ്യത കുറവുണ്ട്. അന്താരഷ്ട്ര വിലയ്ക്ക് ആനുപാതികമായി ഇവിടെ വില കുറയാത്തത്തിന് കാരണമിതാണ്. തിങ്കളാഴ്ച 50 പൈസ കുറഞ്ഞ് 124.50 രൂപയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button