
കുവൈത്ത് സിറ്റി ; കുവൈറ്റിൽ മലയാളി നഴ്സിന് തടവ് ശിക്ഷ. രക്തപരിശോധനയുടെ ഭാഗമായി ശേഖരിച്ച രക്തസാംപിളിൽ കൃത്രിമം നടത്തിയെന്ന കേസിൽ ഇടുക്കി കരിങ്കുന്നം മറ്റത്തിപ്പാറ മുണ്ടോലി പുത്തൻപുരയിൽ പരേതനായ ബേബിയുടെ മകൻ എബിൻ തോമസി (29)നാണു അഞ്ചുവർഷം തടവും 100 ദിനാർ പിഴയും കുവൈറ്റ് കോടതി വിധിച്ചത്.
രണ്ടു വർഷം മുൻപാണ് എബിൻ കുവൈറ്റിൽ എത്തിയത്. ഇഖാമ (താമസാനുമതിരേഖ) അനുവദിക്കുന്നതിനു മുന്നോടിയായുള്ള വൈദ്യ പരിശോധനയ്ക്കു രക്ത സാംപിൾ ശേഖരിക്കുന്ന വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്ന എബിൻ രോഗബാധിതനായ ഒരാൾക്കു വേണ്ടി മറ്റൊരാളുടെ രക്തസാംപിൾ മറിച്ചു നൽകിയെന്ന കേസിലാണ് കീഴ്ക്കോടതി വിധി വന്നത്. ഈ വിധിക്കെതിരെ മേൽ കോടതിയിൽ അപ്പീൽ നൽകാനാകും.
Post Your Comments