Latest NewsNewsIndia

ഹജ്ജ്​ കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ ഹ​ജ്ജ്​ ന​യ​ത്തി​നെ​തി​രെ സം​സ്​​ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ ഹ​ജ്ജ്​ ന​യം കേ​ന്ദ്ര,സംസ്ഥാന ഹ​ജ്ജ്​ ക​മ്മി​റ്റി​ക​ളു​ടെ​യും ഭൂ​രി​പ​ക്ഷാ​ഭി​പ്രാ​യത്തിനു എതിരാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന ഹജ്ജ്​ കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചത്. സ​ര്‍​ക്കാ​ര്‍ അ​ടി​ച്ചേ​ല്‍​പി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ റ​ദ്ദാ​ക്ക​ണം. ഹ​ജ്ജ്​ ന​യ​ത്തിൽ ഭേ​ദ​ഗ​തി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേ​ന്ദ്ര സ​ര്‍​ക്കാ​റി​നെ എ​തി​ര്‍​ക​ക്ഷി​യാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്.

2018 മു​ത​ല്‍ 22 വ​രേ​ക്കു​ള്ള ഹ​ജ്ജ്​ ന​യം അ​ന്തി​മ വി​ജ്​​ഞാ​പ​ന​മി​റ​ക്കാ​തെ​യാ​ണ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചത്. ഇതിനു മാറ്റം വരുത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button