യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്രാഫിക് പിഴകളിൽ ഇളവ് വിധിച്ചു .ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ച പ്രമേയത്തിൽ 2016 ൽ പിഴ വിധിച്ചിട്ടുള്ളവർക്കാണ് ഇളവ് ലഭിക്കുക.ഈ വർഷാവസാനത്തോടെ അടയ്ക്കുന്നവർക് 50 ശതമാണ് ഇളവ്. എന്നാൽ 2017 ന്റെ ആരംഭം മുതലുള്ള പിഴകൾ ഇതിൽ ഉൾപ്പെടില്ല .
പ്രസിഡന്റ് ഹിസ് ഹൈനസ്ഷെയ്ക്ക് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ പിന്തുണയോടെയാണ് ഇത് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ജനങ്ങളിൽ സാമൂഹിക ഉത്തരവാദിത്വങ്ങൾ, സന്നദ്ധ പ്രവർത്തനങ്ങൾ, രാജ്യസേവനം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകൾക്ക് പിന്നിൽ. പേയ്മെന്റ് പ്രക്രിയ എളുപ്പമാക്കാൻ വ്യത്യസ്ത വഴികൾ ലഭ്യമാക്കും .താങ്ങാവുന്നതിലും അധികമായ പിഴ ഒടുക്കുന്നതിൽ ഈ പ്രഖ്യാപനം ഒരു ആശ്വാസമാകും
Post Your Comments