ഹൈദരാബാദ്: മോശമായി പെരുമാറിയതിന് യുവാവിനെ തന്റെ കാലുപിടിച്ച് മാപ്പ് പറയിക്കുന്ന എയര്ഹോസ്റ്റ്സിന്റെ വീഡിയോ വൈറലാകുന്നു. കഴിഞ്ഞദിവസം ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരിയാണ് യുവാവിനെ കൊണ്ട് കാലു പിടിച്ച് മാപ്പ് പറയിച്ചത്.
എയര്‍പോര്‍ട്ടിലെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഭരത്, കല്യാണ്‍ എന്നീ യുവാക്കളാണ് അപമാനിച്ചത്. ഉടൻ തന്നെ പരാതി നൽകുകയും ട്രാഫിക് പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇതോടെയാണ് ഇരുവരും യുവതിയോട് മാപ്പപേക്ഷിച്ച് , കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയത്. ശേഷം എയര്‍ഹോസ്റ്റ്സ് തന്റെ കാലുപിടിച്ച് മാപ്പു പറയണം എന്ന് ഇവരോട് ആവശ്യപ്പെടുകയും യുവാക്കളിൽ ഒരാൾ കാലില്‍ വീണ് മാപ്പ് പറയുകയായിരുന്നു. അതേസമയം യുവതി പരാതി നൽകാത്തതിനാൽ യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Post Your Comments