Latest NewsKeralaNews

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ഉടന്‍ ; ദിലീപ് രക്ഷപെട്ടേക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ്. പുറത്തു വരുന്ന റിപ്പോർട്ട് അനുസരിച്ചു ദിലീപ് ഈ കേസിൽ നിന്ന് രക്ഷപെടാനുള്ള സാധ്യതകൾ ഒരുപാടാണ്. പള്‍സര്‍ സുനിയുടെ നിലപാട് മാത്രമാണ് നിലവില്‍ ഈ കേസില്‍ ദിലീപിന് എതിരായുള്ള പ്രധാന സംഗതി എന്നാണ് ദിലീപ് അനുകൂലികളുടെ വാദം.

ദിലീപിന്‍റെ ആവശ്യപ്രകാരമാണ് പള്‍സര്‍ സുനി ഈ കുറ്റകൃത്യം ചെയ്തെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ പൊലീസിന്‍റെ പക്കലില്ലെന്നുള്ളത് ഒരു വസ്തുതയാണ്. കൊടുംക്രിമിനലായ പള്‍സര്‍ സുനി പറഞ്ഞതുകൊണ്ട് മാത്രം ദിലീപിനെപ്പോലെ ഒരു ജനപ്രിയതാരം ഈ കൃത്യത്തിന് കൂട്ടുനിന്നെന്ന് സമര്‍ത്ഥിക്കാന്‍ കഴിയില്ലെന്നാണ് ദിലീപ് അനുകൂലികൾ വാദിക്കുന്നത്.

ഒരു കുറ്റവാളിയും ഒരു പ്രശസ്ത നടനും ഒരേ സമയം ഒരേ മൊബൈല്‍ ടവറിന് കീഴില്‍ വന്നതുകൊണ്ട് മാത്രം കുറ്റം തെളിയിക്കാൻ ആവില്ലെന്നും ഇവർ പറയുന്നു. കൃത്യമായ തെളിവുകളുടെ അഭാവത്തില്‍ ദിലീപിനെതിരെ വരാന്‍ സാധ്യതയുള്ള എല്ലാ തെളിവുകളും ഒരുമിച്ചുകൊണ്ടുവരാന്‍ ധൃതിപിടിച്ച്‌ പൊലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ആരോപണം ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button