പാലക്കാട്: തർക്കങ്ങളുടെ പേരിൽ ഇടതുമുന്നണി തകരുമെന്ന് ആരും മോഹിക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയെ ആരും ദുർവ്യാഖ്യാനം ചെയ്യേണ്ട. സി.പി.എം – സി.പി.ഐ തർക്കം തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രശ്നങ്ങളുണ്ടെങ്കിൽ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിഹരിക്കാൻ കഴിയാത്ത യാതൊരു പ്രശ്നങ്ങളും ഇടതുമുന്നണിയിൽ ഇല്ല. സി.പി.ഐയോട് പറയേണ്ടത് തങ്ങൾ പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും അവർക്ക് പറയാനുള്ളത് അവരും പറഞ്ഞിട്ടുണ്ടെന്നും കോടിയേരിപറഞ്ഞു . ഇരു കൂട്ടരും തമ്മിൽ തർക്കമാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമങ്ങൾ വിലപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments