ന്യൂഡല്‍ഹി: ധൈര്യത്തിന്റെ പ്രതീകമായ ഇന്ധിരാഗാന്ധി രാജ്യത്തിന്റെ അമ്മയായിരുന്നുവെന്ന് ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവും തന്റെ മുത്തശ്ശിയുമായ ഇന്ധിരാഗാന്ധിയുടെ ജന്മശതാബ്ദി ദിനമായ ഇന്ന് ഇന്ദിരയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് വരുണ്‍ ഗാന്ധി ഇതു പറഞ്ഞത്.
മനുഷ്യനു ഏറ്റവും ആവശ്യമുള്ള ഗുണം ധീരതയാണ്. മനുഷ്യന്‍ ഏതു ഗുണം ഉണ്ടെങ്കിലും ധൈര്യം ഇല്ലെങ്കില്‍ അതു പുറത്തു വരില്ല. ധീരതയുടെ പ്രതീകമായിരുന്നു ഇന്ധിരാഗാന്ധി. ഇതു കാരണമാണ് ആ ധീര വനിത രാജ്യത്തിന്റെ അമ്മയായി മാറുന്നതെന്നു വരുണ്‍ ട്വീറ്ററില്‍ രേഖപ്പെടുത്തി.
ഇന്ധിരാഗാന്ധി കൈക്കുഞ്ഞായിരുന്ന വരുണ്‍ ഗാന്ധിയെ എടുത്ത നില്‍ക്കുന്ന ചിത്രത്തിനു ഒപ്പമാണ് ട്വീറ്റ്. 1917 ല്‍ ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ജനിച്ച ഇന്ധിരാഗാന്ധിയുടെ ജന്മദിനം രാജ്യം മുഴുവന്‍ വ്യാപകമായി ആഘോഷിച്ചു. നൂറാം ജന്മദിനത്തിനു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ കോണ്‍ഗ്രസിന്റെ അനുസ്മരണ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
Post Your Comments