
ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് അഭിമാന നിമിഷമാണെന്നും എന്നാൽ, രാജ്യാന്തര പരിപാടികൾ മുമ്പും നടന്നിട്ടുണ്ടെന്നും വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്ര. കോൺഗ്രസ് പാർട്ടിയിൽ നിന്നും നെഹ്‌റു-ഗാന്ധി കുടുംബത്തിൽ നിന്നും മോദി സർക്കാർ ഏറെ പഠിച്ചിട്ടുണ്ടെന്നും അതാണ് ജി 20 ഇത്രയും വിജയമാക്കാൻ കാരണമെന്നും റോബർട്ട് വാദ്ര പറഞ്ഞു.
‘മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്നും ഗാന്ധി കുടുംബത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മോദി സർക്കാർ ജി20 വിജയമാക്കിയത്. ജി20 ഉച്ചകോടിക്ക് എത്തിയ എല്ലാ അതിഥികളേയും ഞാൻ അഭിനന്ദിക്കുകയാണ്. രാജ്യത്തിന് വലിയ അഭിമാന നിമിഷമാണ് ഇത്.
മുൻപ് ഇത്തരത്തിലുള്ള ആഗോള പരിപാടികൾ നടത്തുന്നതിൽ ഇന്ദിരാജി നിർണായക പങ്ക് വഹിച്ചതിനെ ഈ നിമിഷം ഞാൻ ഓർക്കുകയാണ്. രാജ്യത്തിന് അന്താരാഷ്ട്ര പിന്തുണ ലഭിക്കുന്നതിന് ഗാന്ധി കുടുംബം ധാരാളം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അത് ഇനിയും തുടരും. രാഹുൽ ഗാന്ധി ഉൾപ്പെടെ ഉള്ള നേതാക്കളിൽ ഞാൻ അഭിമാനിക്കുകയാണ്. അവർ നമ്മുടെ രാജ്യത്തിന് വേണ്ടിയാണ് ഇടപെടലുകൾ നടത്തുന്നത്” റോബർട്ട് വാദ്ര പറഞ്ഞു.
Post Your Comments