Latest NewsNewsIndiaHighlights 2017

ലോക ചരിത്രത്തിലെ ഐടി പദ്ധതികളില്‍ ഏറ്റവും വിജയകരമായ പദ്ധതിയാണ് ആധാര്‍; വിവേക് വാധ്വ

ലോക ചരിത്രത്തിലെ ഐടി പദ്ധതികളില്‍ ഏറ്റവും വിജയകരമായ പദ്ധതിയാണ് ആധാര്‍ എന്ന് ഐടി സംരംഭകനും എഴുത്തുകാരനുമായ വിവേക് വാധ്വ. ആധാര്‍ അത്യാവശ്യമാണ്. എന്നാല്‍ അതിന് സുരക്ഷാ ഭീഷണി ഏറെയുണ്ട്. നിരന്തര പരിശോധനകള്‍ക്ക് വിധേയമാക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും വേണം. ആധാറിനേക്കാള്‍ സ്വകാര്യതയ്ക്ക് ഭീഷണിയുയര്‍ത്തുന്നത് സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ ഫേസ്ബുക്ക് ആണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ കമ്പനികള്‍ ഒരേ സമയം നിങ്ങളെ വില്‍ക്കുകയും നിങ്ങളോട് നുണ പറയുകയുമാണ്. അതേകുറിച്ച് ആശങ്കപ്പെടാതെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അതിനെ കുറിച്ച് എന്തിനാണ് ആവലാതിപ്പെടുന്നത്. ഇന്ത്യന്‍ നിര്‍മിതമായ എന്തിനോടും ഇന്ത്യക്കാര്‍ക്ക് വിപരീത മനോഭാവമാണുള്ളത്. അതുകൊണ്ടുതന്നെ ആധാറിനെ ആക്രമിക്കാന്‍ എളുപ്പമാണെന്നും വിവേക് വാധ്വ
കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button