വാട്സാപ്പ് ഉപഭോക്താക്കൾ പ്രതീക്ഷയോടെ വരവേറ്റ പുതിയ അപ്‌ഡേഷൻ ആണ് റീകോളിങ് ഫീച്ചർ അഥവാ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചർ. അയച്ച സന്ദേശം പിന്‍വലിക്കാന്‍ സാധിക്കും എന്നതാണിതിന്റെ പ്രത്യേകത. എന്നാല്‍, അയച്ച സന്ദേശം ഇപ്പോളും വായിക്കാന്‍ സാധിക്കുമെന്നാണ് സ്പാനിഷ് ആന്‍ഡ്രോയിഡ് ജെഫിന്റെ വെളിപ്പെടുത്തല്‍. ആന്‍ഡ്രോയ്ഡ് നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ കാണാന്‍ കഴിയുമെന്നാണ് വാദം.
സാധാരണനിലയില്‍ അയക്കുന്ന സന്ദേശങ്ങള്‍ നോട്ടിഫിക്കേഷന്‍ രജിസ്റ്റര്‍ സംവിധാനത്തില്‍ ശേഖരിക്കപ്പെടുന്നുണ്ട്. ഇത്തരത്തില്‍ ശേഖരിച്ചുവെച്ചിരിക്കുന്ന സന്ദേശങ്ങളാണ് പുതിയ ആപ്ലിക്കേഷന്റെ സഹായത്തോടെ തിരഞ്ഞെടുക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.തേഡ് പാര്‍ട്ടി ലോഞ്ചറുകള്‍ ഉപയോഗിച്ചും മറ്റ് ആപ്ലിക്കേഷനുകളുടെ സഹായമില്ലാതെ തന്നെ ഇതിലേക്കാളേറെ എളുപ്പത്തില്‍ ഡിലീറ്റ് ചെയ്ത വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയുമെന്നാണ് ആന്‍ഡ്രോയ്ഡ് ജെഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു വിവരം. വീഡിയോ സന്ദേശങ്ങളും ചിത്രസന്ദേശങ്ങളും ഉള്‍പ്പടെയുള്ള മള്‍ട്ടിമീഡിയ സന്ദേശങ്ങള്‍ ഇതുവഴി കാണാന്‍ കഴിയില്ല. ടെക്സ്റ്റ് സന്ദേശങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ വായിക്കാന്‍ സാധിക്കുക. അതില്‍ തന്നെ സന്ദേശങ്ങളിലെ നൂറ് അക്ഷരങ്ങള്‍ മാത്രമാണ് കാണാന്‍ കഴിയുക.
Post Your Comments