വാട്ട്സ്ആപ്പിന്‍റെ അമിത ഉപയോഗം നല്ലതാണോ? ഇതിനെ കുറിച്ചും പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇംഗ്ലണ്ടിലെ എഡ്ജ് ഹില്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനം പറയുന്നതിങ്ങനെയാണ്. വാട്ട്സ്ആപ്പില്‍ അധികസമയം ചിലവഴിക്കുന്നവരില്‍ താന്‍ തനിച്ചാണ് എന്ന ചിന്ത കുറവായിരിക്കും എന്നാണ്.
ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് ഹ്യൂമണ്‍ കമ്പ്യൂട്ടര്‍ സയന്‍സിലും ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാട്ട്സ്ആപ്പിന്‍റെ ഉപയോഗം മാനസികാരോഗ്യം നല്‍കുമെന്നാണ് പഠനം പറയുന്നത്. പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാനും, ബന്ധങ്ങളെ കാത്തുസൂക്ഷിക്കാനും, കുടുംബവും സുഹൃത്തുക്കളുമായി ആരോഗ്യപരമായ സംഭാഷണത്തിലേര്‍പ്പെടാനും വാട്ട്സ്ആപ്പ് സഹായിക്കും. തനിച്ചായി എന്ന ചിന്ത ഇല്ലാതാക്കി മനസ്സിന് സന്തോഷം നല്‍കാന്‍ ഇത് സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. വാട്ട്സ്ആപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പാണ് 1.5 ബില്ല്യണ്‍ ആളുകളാണ് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത്.
Post Your Comments