
ന്യൂയോർക്ക്: ആരുടെ വിവരം വേണമെങ്കിലും ചോരമെന്ന് ഫേസ്ബുക്ക്. ഉപഭോക്താക്കളിൽ ഭൂരിഭാഗം പേരുടെ വിവരങ്ങളും അനധികൃതമായി ആർക്കും ലഭിച്ചേക്കാമെന്നും ഫേസ്ബുക്ക് സമ്മതിച്ചു. എന്നാൽ ഇത് ഒഴിവാക്കാനായി സെർച് ടൂളിൽ ഫോൺ നമ്പരോ ഇമെയിൽ വിലാസമോ നൽകി മറ്റുള്ളവരെ കണ്ടെത്താനുള്ള സൗകര്യം ഫേസ്ബുക്ക് നിത്തലാക്കി.
ഫേസ്ബുക്ക് കുറ്റസമ്മതം നടത്തുമ്പോൾ, തങ്ങളുടെ ഉപഭോക്താക്കളുടെ വിവരം അങ്ങേയറ്റം സുരക്ഷിതമാണെന്ന് വാദിക്കുകയാണ് വാട്ട്‌സ്ആപ്പ്. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നില്ലെന്നും, രണ്ടുപേർ തമ്മിലുള്ള സന്ദേശങ്ങൾ ഒരു രീതിയിലും മൂന്നാമതൊരാൾക്ക് ലഭിക്കില്ലെന്നും വാട്ട്‌സ്ആപ്പ് വ്യക്തമാക്കി.
Post Your Comments