കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ ആശിഷ് നെഹ്‌റയെ കണ്ട ഇന്ത്യന്‍ താരങ്ങള്‍ക്കു ചിരി. ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരം വീണ്ടും ഗ്രൗണ്ടിലെത്തി. ഇത്തവണ പുതിയ റോളിലാണ് താരം വന്നത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള കൊല്‍ക്കത്ത ടെസ്റ്റിനിടെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കമന്റേറ്ററായിട്ടായിരുന്നു നെഹ്‌റ എത്തിയത്. മഴ വില്ലനായി മാറുന്ന ടെസ്റ്റില്‍ നെഹ്‌റയെ പുതിയ രൂപത്തില്‍ കണ്ട ഇന്ത്യന്‍ താരങ്ങള്‍ക്കു ചിരി വന്നു.
കോട്ടും സ്യൂട്ടും ധരിച്ചാണ് മുന്‍ ഇന്ത്യന്‍ താരം എത്തിയത്. ബിഗ് സ്‌ക്രീനില്‍ നെഹ്‌റയെ കണ്ടതോടെ ഇന്ത്യന്‍ താരങ്ങള്‍ ചിരി തുടങ്ങി. പിന്നീട് നെഹ്‌റ ഇന്ത്യന്‍ ബൗളര്‍മാരായ മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ബൗളിങ് പരിശീലകന്‍ ഭാരത് അരുണ്‍ എന്നിവരുമായി സൗഹൃദം പങ്കുവച്ചു.
Post Your Comments