
മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റിൽ. മദ്യപിച്ച് കാറോടിച്ച് മറ്റൊരു വാഹനത്തെ ഇടിച്ച സംഭവത്തിലാണ് കാംബ്ലി അറസ്റ്റിലായത്. മുംബൈ ബാന്ദ്ര സൊസൈറ്റിയിൽ ഇന്നലെയായിരുന്നു സംഭവം. സൊസൈറ്റിയിലെ താമസക്കാരന്റെ പരാതിയിലാണ് കാംബ്ലിയെ ബാന്ദ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം കേസെടുത്ത കാംബ്ലിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.
മദ്യപിച്ചെത്തിയ കാംബ്ലി സൊസൈറ്റി കോംപ്ലക്സിലെ വാച്ച്മാനുമായും മറ്റ് താമസക്കാരുമായും വാക്കേറ്റമുണ്ടായതായി മറ്റൊരു പരാതിയുമുണ്ട്. നേരത്തേയും, നിരവധി വിവാദങ്ങൾ ഈ കായിക താരത്തിന്റെ പേരിൽ ഉയർന്നിരുന്നു. 1991ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച കാംബ്ലി 2000 ഒക്ടോബറിലാണ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ഇന്ത്യക്കായി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കറിന്റെ സഹപാഠി കൂടിയാണ് കാംബ്ലി.
Post Your Comments