കോഴിക്കോട്: കോഴിക്കോട് മുക്കം ഗെയിൽ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ ഭിന്നത രൂക്ഷമാകുന്നു. മുഖ്യമന്ത്രി സമരക്കാർക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്നതിനിടെ സമരത്തെ അനുകൂലിച്ചു പ്രാദേശിക ഘടകങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. സർക്കാരും കോഴിക്കോട് ജില്ലാക്കമ്മിറ്റിയും സമരത്തിനെതിരെ സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ചു ജില്ലയിലെ വിവിധ പാർട്ടി സമ്മേളനങ്ങളിൽ പ്രമേയങ്ങൾ പാസ്സാക്കി.
നഷ്ട പരിഹാരം വർധിപ്പിക്കുക, ജനവാസ മേഖലയെ ഒഴിവാക്കി പൈപ്പ് ലൈൻ വിന്യാസം നടത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രമേയം. മുക്കം, ഉണ്ണികുളം, ഓമശ്ശേരി, കാരശ്ശേരി, എന്നീ ലോക്കൽ കമ്മിറ്റികളിൽ ആണ് പാർട്ടി നിലപാടിനെതിരെ പ്രമേയങ്ങൾ പാസാക്കിയത്.അലൈൻമെന്റ് ഒരു കാരണവശാലും മാറ്റില്ലെന്നാണ് സർക്കാരിന്റെ നിലപാട്.
Post Your Comments