ഷോപ്പിംഗ് മാളിൽ വച്ച് മനുഷ്യക്കടത്തുകാരിൽ നിന്ന് ആറു വയസ്സുള്ള മകനെ അച്ഛൻ രക്ഷിച്ചു. ഒൻപത് മാസം മുൻപാണ് ചെങ്ജിയാഫുവിനെ വീട്ടിൽ നിന്ന് കടത്തിക്കൊണ്ട് കടത്തികൊണ്ട് പോയത്. ചൈനയിലെ ക്വിങ്ക്സിനിലെ തന്റെ വീട്ടിൽ സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് അവർ തട്ടിക്കൊണ്ടു പോയത്. ആ സമയം അച്ഛൻ ഷൊങ്കോങ് മറ്റു ജോലികളിൽ ആയിരുന്നു.
കുട്ടിയെ കാണാതായതിനെ തുടർന്ന് അവിടെയൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ ആയില്ല. തുടർന്ന് ഒമ്പതുമാസം കഴിഞ്ഞാണ് കുഞ്ഞിനെ കണ്ടെത്താൻ സാധിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് 3 അംഗ സംഘത്തെ പിടികൂടാനായത്. ചെൻ, ലി, ഓയ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി തടവിന് ശിക്ഷിച്ചു.
Post Your Comments