Latest NewsNewsInternational

റാഫേല്‍ കരാർ; ഇന്ത്യയുടെ പ്രതിരോധ പദ്ധതികളെയും ആസൂത്രണത്തെയും ദുർബലമാക്കുമെന്ന് ആശങ്ക

ന്യൂഡൽഹി: ഫ്രാൻസിൽനിന്ന് 58,000 കോടി രൂപയ്ക്ക് 38 റാഫേല്‍ യുദ്ധവിമാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ കരാർ ഒപ്പിട്ടിരുന്നു, എന്നാൽ അത് ഇന്ത്യയുടെ ദീർഘകാല പ്രതിരോധ പദ്ധതികളെയും ആസൂത്രണത്തെയും ദുർബലമാക്കുമെന്ന് ആശങ്ക.

മാത്രമല്ല മോദി സർക്കാർ ഒപ്പിട്ട പുതിയ കരാറിൽ, മൻമോഹൻസിങ് സർക്കാർ രൂപം നൽകിയ കരാറിൽ ഇന്ത്യയ്ക്കുണ്ടായിരുന്ന മേൽക്കൈയും ആനുകൂല്യങ്ങളും നഷ്ടമായെന്ന വാദവും പ്രബലമാകുന്നു. റാഫേലിന്റെ കരുത്ത്, മികവ്, വില എന്നിവയിൽ ആശങ്കകളില്ല. വ്യോമസേനാമേധാവി എയർ ചീഫ് മാർഷൽ ധനോവ ഗുണമേന്മയിൽ പ്രശ്നമില്ലെന്നും അധികവില നൽകുന്നില്ലെന്നും വ്യക്തമാക്കിയിട്ടുമുണ്ട്. പ്രതിരോധ വിദഗ്ധർ മുൻ കരാറിലെ ഉപാധികളിൽ വെള്ളം ചേർക്കപ്പെട്ടത് എവിടെയൊക്കെ എന്നതാണ് പരിശോധിക്കുന്നത്.

126 വിമാങ്ങളാണ് ഇന്ത്യയ്ക്ക്ആവശ്യം. ഇതിൽ 18 എണ്ണം നേരിട്ടു വാങ്ങുകകയും ബാക്കി 108 എണ്ണം, സാങ്കേതികവിദ്യ സ്വന്തമാക്കി ഇന്ത്യയിൽ നിർമിക്കുകയും ചെയ്യും. ഇതായിരുന്നു യുപിഎ സർക്കാർ എത്തിയ ധാരണ. എന്നാൽ, എൻഡിഎ സർക്കാർ കരാർ ഒപ്പിട്ടപ്പോൾ വിമാനങ്ങൾ 38 മാത്രം. നിർമാണസാങ്കേതിക വിദ്യ ഇന്ത്യയ്ക്കു ലഭിക്കില്ല. പകരം, ഏതാനും വിമാനഭാഗങ്ങളുടെ സാങ്കേതികവിദ്യ ഒരു ഇന്ത്യൻ കമ്പനിക്കു കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button