CinemaLatest NewsMovie Gossips

ജന്മദിനത്തിൽ നയൻസിന് ലഭിച്ച ആ വേറിട്ട ആശംസ

ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം നയൻ താരയ്ക്ക് ലഭിക്കാൻ കാരണം അവരുടെ വ്യക്തിത്വവും അഭിനയശേഷിയും തന്നെയാണ്.അഭിനയിച്ച എല്ലാ ഭാഷകളിലും തന്റേതായ ഒരു അടയാളം സൃഷ്ടിക്കാൻ നയൻസിന്
കഴിഞ്ഞിട്ടുണ്ട്

ആരാധകരുടെ പ്രിയപ്പെട്ട നയൻസിന്.അതുകൊണ്ട് തന്നെ ജന്മദിനത്തിൽ താരത്തിന് ലഭിച്ച ആശംസകൾക്ക് കയ്യും കണക്കുമില്ല.എന്നാൽ അതിൽനിന്നും ഏറെ ശ്രദ്ധിക്കപ്പെട്ടതും വേറിട്ട് നിൽക്കുന്നതുമായ ഒരു ആശംസയുണ്ട്.ആ ആശംസാ വാചകങ്ങളെക്കുറിച്ചും ആശംസ അറിയിച്ച ആളിനെക്കുറിച്ചുമാണ് ഇപ്പോൾ ചർച്ച.മറ്റാരുടേതുമല്ല സംവിധായകന്‍ വിഘ്നേശ് ശിവന്റേത്.”ഞാന്‍ സത്യത്തില്‍ മാതൃകയായി കാണുന്ന സ്ത്രീക്ക് ജന്മദിനാശംസകള്‍. ശക്തയാവുക, സുന്ദരിയായിരിക്കുക..അതിശയകരമായ കഥകള്‍ സൃഷ്ടിച്ചു കൊണ്ടേയിരിക്കുക. നയന്‍താര എന്താണെന്ന് തെളിയിക്കുക. എന്നും നിന്നെക്കുറിച്ച്‌ അഭിമാനിക്കുന്നു. ഒരുപാട് സ്നേഹവും ബഹുമാനവും എന്റെ തങ്കമേ.. ” എന്നാണ് വിഘ്‌നേശ് ആശംസയറിയിച്ച് ട്വിറ്ററില്‍ കുറിച്ചത്.

വിഘ്നേശ് സംവിധാനം ചെയ്ത് വിജയ് സേതുപതി-നയന്‍താര ജോഡികള്‍ ഒന്നിച്ച നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരെയും ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്.ഇരുവരും രഹസ്യ വിവാഹത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തയും സജീവമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button