അമ്മാന്‍: ഐഎസ് ഭീകരര്‍ ഇറാക്ക്-സിറിയ അതിര്‍ത്തിയില്‍ കൈവശംവച്ചിരുന്ന സ്വയംഭരണ പ്രദേശത്തിന്‍റെ 95 ശതമാനം സ്ഥലവും യുഎസിന്‍റെ നേതൃത്വത്തിലുള്ള സഖ്യകക്ഷി തിരിച്ചുപിടിച്ചു. സഖ്യകക്ഷി സൈന്യത്തിലെ യുഎസ് പ്രതിനിധി ബ്രെറ്റ് മക്ഗുര്‍ഗ് എഎഫ്പിയോടാണ് ഇക്കാര്യം അറിയിച്ചത്.
ഈ പ്രദേശത്ത് ഐഎസിന്‍റെ ഭരണത്തിന്‍ കീഴില്‍ കഴിഞ്ഞിരുന്ന 75 ലക്ഷം ജനങ്ങളെ മോചിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. 2014ലാണ് ഐഎസിനെതിരേ യുഎസിന്‍റെ നേതൃത്വത്തിലുള്ള സഖ്യകക്ഷി രാജ്യങ്ങള്‍ അതിര്‍ത്തി മേഖലയില്‍ ആക്രമണം തുടങ്ങിയത്. ഏറ്റുമുട്ടലുകളില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments