
ഈ അപൂര്‍വ ഇരട്ടകളാണ് ഇന്‍സ്റ്റഗ്രാമിലെ മിന്നും താരങ്ങള്‍. ഇവര്‍ക്ക് ഇപ്പോള്‍ ഏഴ് മാസം മാത്രമാണ് പ്രായം. ഇസബെല്ല, ഗബ്രിയേല എന്നീ പെണ്‍കുട്ടികള്‍ അപൂര്‍വത നിറഞ്ഞവരാണ്. ജന്മം കൊണ്ട് ഇരട്ടകളായ ഇവരുടെ നിറമാണ് ഇവരെ വ്യത്യസ്തരായി മാറ്റുന്നത്. ഇസബെല്ലയ്ക്കു വെളുത്ത നിറവും ഗബ്രിയേലയ്ക്കു കറുത്ത നിറവുമാണ്. കാണാന്‍ വ്യത്യസ്തയുള്ള ഇരട്ടകള്‍ ജനിക്കാറുണ്ട്. പക്ഷേ ഇരു നിറങ്ങളില്‍ ജനിക്കുന്നത് അപൂര്‍വ്വമായി മാത്രമാണ് സംഭവിക്കുന്നത്.
ഇവരുടെ അമ്മയായ ക്ലെമന്റെ ആണ് മക്കളുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇരട്ടകുട്ടികള്‍ ഒരു ചേച്ചിയുമുണ്ട്. രണ്ട് വയസാണ് ചേച്ചിയുടെ പ്രായം. ലിറ്റില്‍ സ്ട്രോംഗ് ഗേള്‍സ് എന്ന പേരില്‍ ജൂലൈയിലാണ് ഇന്‍സ്റ്റഗ്രാമം അക്കൗണ്ട് തുടങ്ങിയത്. അന്നു മുതല്‍ ലോകത്തിലെ വിവിധ കോണുകളില്‍ നിന്നും ഉള്ളവര്‍ ഇത് ഏറ്റെടുത്തു.
Post Your Comments