Latest NewsUSAInternational

ഷെറിന്‍ മാത്യൂസ് മരിച്ച സംഭവം ; വളര്‍ത്തമ്മ പിടിയിൽ

ടെക്സാസ്: ഷെറിന്‍ മാത്യൂസ് അമേരിക്കയിലെ ടെക്സാസില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവം വളര്‍ത്തമ്മ സിനി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുവയസ്സുകാരിയായ കുട്ടിയെ അപകടകരമായ സാഹചര്യത്തില്‍ വീട്ടില്‍ തനിച്ചാക്കി പുറത്തുപോയതിനാണ് ഇവരെയും പോലീസ് അറസ്റ്റ് ചെയ്‌തത്‌. മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വളർത്തമ്മയെയും പോലീസ് പിടികൂടിയത്.

കഴിഞ്ഞ മാസം ഏഴിനാണ് പാല്‍ കുടിക്കാത്തതിന്റെ പേരിൽ പുറത്ത് നിര്‍ത്തിയ ഷെറിൻ മാത്യൂസിനെ കാണാതായത്. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ 22ന് വീടിനടുത്തുള്ള കലുങ്കിന്റെ അടിയില്‍ നിന്നും  മൃതദേഹം കണ്ടെത്തുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button