ഹൂസ്റ്റണ്‍: മൂന്ന് വയസ്സുകാരിയായ ഷെറിന്‍ മാത്യൂസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടിയുടെ വളര്‍ത്തച്ഛനും മലയാളിയുമായ വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റം. കുട്ടിയെ ഉപേക്ഷിച്ചതിനും തെളിവ് നശിപ്പിച്ചതിനുമുള്ള കുറ്റവും വെസ്ലിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഡല്ലാസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഫെയ്ത് ജോണ്‍സണ്‍ വാര്‍ത്താ സമ്മേളമനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിന് വളര്‍ത്തമ്മ സിനി മാത്യൂസിനെതിരെയും കേസുണ്ട്. രണ്ട് വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവും 10,000 യു എസ് ഡോളര്‍ പിഴയും ലഭിക്കാവുന്നതാണ് സിനിയുടെ പേരില്‍ ചുമത്തിയിരിക്കുന്ന കുറ്റം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
വെസ്ലിയുടെയും സിനിയുടെയും നാല് വയസുകാരി മകള്‍ ഇപ്പോള്‍ ശിശു സംരക്ഷണ സേവനകേന്ദ്രത്തിലാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് കുട്ടിയെ കാണാതായെന്ന് വെസ്ലി പരാതിപ്പെട്ടത്. തുടര്‍ന്ന് 22ന് ഷെറിന്റെ മൃതദേഹം കണ്ടെത്തി. വീടിന് അര കിലോമീറ്റര്‍ അകലെ കലിങ്കിന് അടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Post Your Comments