തിരുവനന്തപുരം: ഫാത്തിമയുടെ ജീവൻ രക്ഷിക്കാൻ ഇടപെട്ടവർക്ക് അഭിനന്ദനങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ജീവന് അപകടത്തിലായ കാസര്‍കോട് ബദിയടുക്കയിലെ ഫാത്തിമ എന്ന പിഞ്ചുകുഞ്ഞിന്റെ ശസ്ത്രക്രിയ തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിൽ പൂര്‍ത്തിയായി.
ഏറെ വാർത്ത പ്രാധാന്യം നേടിയ ഒരു സംഭവം കൂടിയായിരുന്നു ഇത്. 6.45 മണിക്കൂര്‍ കൊണ്ട് കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ശ്രീചിത്രയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ തമീമിന്റെ മിടുക്കാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സഹായകമായത്.
ഇവർക്കെല്ലാം അഭിനന്ദനം അർപ്പിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. കുട്ടിയുടെ അടിയന്തിര ചികിത്സയ്ക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്യാൻ ശ്രീചിത്ര അധികൃതരുമായി സംസ്ഥാന സര്‍ക്കാർ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;
Post Your Comments