ന്യൂഡൽഹി: ജിഎസ്ടി നികുതി ഈടാക്കുമ്പോൾ അമിത ലാഭം കൊയ്യുന്നവർക്കെതിരെ നടപടിയുമായി കേന്ദ്ര സർക്കാർ.ഇതിന് പരിഹാരമായി നാഷണല്‍ ആന്റി പ്രോഫിറ്റിയറിങ് അതോറിറ്റി’ക്ക് വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.കൂടുതൽ ഇനങ്ങൾ കുറഞ്ഞ ജിഎസ്ടി നിരക്കിലേക്ക് കൊണ്ടുവരാനാണ് ഈ പദ്ധതി.നടപടികളില്‍ വീഴ്ച വരുത്തിയാല്‍ വ്യാപാരികളില്‍നിന്ന് പിഴ ഈടാക്കാനും അവരുടെ ജി.എസ്.ടി രജിസ്‌ട്രേഷന്‍ റദ്ദാക്കാനും അതോറിറ്റിക്ക് അധികാരമുണ്ടായിരിക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ് അറിയിച്ചു.
കേന്ദ്ര സെക്രട്ടറിക്ക് തുല്യമായ പദവിയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനായിരിക്കും അതോറിറ്റിയെ നയിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ പ്രവര്‍ത്തിക്കുന്ന നാല് ഉദ്യോഗസ്ഥര്‍ ടെക്‌നിക്കല്‍ അംഗങ്ങളായിരിക്കും.അമിതലാഭം തടയല്‍ അതോറിറ്റിയുടെ ഭാഗമായി സംസ്ഥാനങ്ങളില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയും സ്റ്റിയറിങ് കമ്മിറ്റിയും രൂപവത്കരിക്കും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസിന്റെ കീഴില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സേഫ് ഗാര്‍ഡ്‌സും പ്രവര്‍ത്തിക്കും.
ജിഎസ്ടി കൊണ്ട് വിലക്കുറവ് ലഭിച്ചില്ലെങ്കിൽ ഉപഭോക്താക്കൾക്ക് സ്‌ക്രീനിങ് സമിതിയിൽ ആദ്യം പരാതി നൽകാവുന്നതാണ്.രാജ്യവ്യാപകമായി നിലവിലുള്ള ഉത്പന്നങ്ങളും സേവനങ്ങളുമാണ് പരാതിക്കിടയാക്കിയതെങ്കില്‍, പരാതി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് നേരിട്ട് നല്‍കണം.
Post Your Comments