KeralaLatest NewsNews

ഗൗരിയുടെ മരണം: അധ്യാപികമാർ കോടതിയിൽ കീഴടങ്ങാനെത്തി

കൊല്ലം: ട്രിനിറ്റി സ്കൂളിലെ വിദ്യാര്‍ഥിനി ഗൗരി ആത്മഹത്യ ചെയ്ത കേസിലെ പ്രതികളായ അധ്യാപികമാര്‍ കീഴടങ്ങാന്‍ കോടതിയില്‍ എത്തി. ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ കോടതി ജീവനക്കാര്‍ തടഞ്ഞു.കൊല്ലം താത്കാലിക ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികളായ സിന്ധു പോള്‍, ക്രസന്റ് നെവിസ് എന്നിവർ എത്തിയത്.

ഇരുവർക്കും കോടതി കഴിഞ്ഞ ദിവസം മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യമെടുക്കണമെന്നും തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കൂടാതെ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻപാകെ ഹാജരായി ഒപ്പു വെക്കണമെന്നും ഉത്തരവുണ്ട്.

ആത്മഹത്യാ പ്രേരണ കുറ്റവും, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള കുറ്റങ്ങളുമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരുന്നത്. ഗൗരിയുടെ മരണത്തെ തുടർന്ന് ഇരുവരും ഒളിവിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button