Latest NewsNewsIndia

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ജനപ്രീതിയാര്‍ന്ന നേതാവ്:  പുതിയ സർവേ

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ജനപ്രീതിയാര്‍ന്ന നേതാവ് ആരെന്ന് അമേരിക്കന്‍ സര്‍വേ ഏജന്‍സിയായ ‘പ്യൂ’ നടത്തിയ വിവരണ ശേഖരത്തിന്റെ വിഷാദശാംശങ്ങൾ പുറത്ത്. നോട്ട് നിരോധനവും, ജി.എസ്.ടിയുമടക്കം മോദി നടത്തിയ സാമ്പത്തിക പരിഷ്‌കാരങ്ങൾ അഭിനന്ദനങ്ങളായും വിമർശനങ്ങളെയും മുന്നിൽ ഉണ്ടായിട്ടും ഏറ്റവും ജനപ്രീതിയാര്‍ന്ന നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയെന്ന് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്തെ 2464 രാഷ്ട്രീയ പ്രവര്‍ത്തകരെ ആസ്പദമാക്കി നടത്തിയ സര്‍വേയിലാണ് മോദി ഒന്നാം സ്ഥാനം നിലനിറുത്തിയത്. 88 ശതമാനം ജനസമ്മതി നേടി ഒന്നാം സ്ഥാനത്ത് മോഡി എത്തിയപ്പോൾ 58 ശതമാനം ജനസമ്മതിയോടെ രാഹുൽ ഗാന്ധിയും, 57 ശതമാനം ജനസമ്മതിയോടെ സോണിയാഗാന്ധിയും പിറകിലുണ്ട്. അരവിന്ദ് കെജ്രിവാൾ 39 ശതമാനം വോട്ടു നേടി.

കൂടാതെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ പാർട്ടി ബിജെപി ആണെന്നും സർവേ പറയുന്നു. കോൺഗ്രസ് ആണ് തൊട്ടു പിന്നിൽ. നോട്ട് നിരോധനവും, ജി.എസ്.ടിയുമടക്കം മോദി നടത്തിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകിയെന്നും, ഇതാണ് മോദിയെ ജനപ്രീതിയാര്‍ന്ന നേതാവായി നിലനിറുത്തിയതെന്നും സര്‍വേ പറയുന്നു.

മോദിയുടെ ജനസമ്മതിക്ക്​ വടക്കന്‍ സംസ്​ഥാനങ്ങളില്‍ ഇളക്കം തട്ടിയിട്ടില്ല. തെക്കേയിന്ത്യയിലും പടിഞ്ഞാറെ ഇന്ത്യയിലും സ്വാധീനം അല്‍പം വര്‍ധിച്ചിട്ടുണ്ട്​. എന്നാല്‍ കിഴക്കേ ഇന്ത്യയില്‍ മോദി പ്രഭാവത്തിന്​ ജനപ്രീതി കുറഞ്ഞിരിക്കുകയാണെന്നും സര്‍വേ പറയുന്നു. നോട്ട്​ നിരോധനത്തെ തുടര്‍ന്നുണ്ടായ കറന്‍സി ക്ഷാമം വന്‍ പ്രശ്​നമായി ആരും രേഖപ്പെടുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button