തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വനിതാ ഹോസ്റ്റലില്‍ പരിശോധനയ്ക്കു വേണ്ടി അധികൃതര്‍ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചു. പെണ്‍കുട്ടികള്‍ വൈകി എത്തുന്നത് ഇതു വഴി പരിശോധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. സിസിടിവി ക്യാമറ സ്ഥാപിച്ചത് വാര്‍ഡനും പ്രിന്‍സിപ്പലും ചേര്‍ന്നാണ്. രാത്രി വൈകിയും വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലിനു പുറത്തു പോകുന്നു. പലരും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായും കോളജ് അധികൃതര്‍ ആരോപിക്കുന്നു. മെഡിക്കല്‍ കോളജിലെ വനിതാ ഹോസ്റ്റലിന്റെ ഹാളിലും വരാന്തയിലുമാണ് ക്യാമറ സ്ഥാപിച്ചത്. ഇതിനു എതിരെ വിദ്യാര്‍ത്ഥിനികള്‍ രംഗത്തു വന്നു. ഇതു തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് അവര്‍ പറയുന്നു. രാത്രി പത്ത് മണിക്ക് ഹോസ്റ്റലിന്റെ ഗേറ്റ് പൂട്ടുമെന്നും വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കി.
Post Your Comments