ഇടുക്കി: സിപിഎം – സിപിഐ പോര് വീണ്ടും രൂക്ഷമാകുന്നു. തോമസ് ചാണ്ടി വിഷയത്തിനു പുറമെ വീണ്ടും മൂന്നാറിലെ ഭൂമി പ്രശ്നത്തില്‍ ഇടതു മുന്നണിയിലെ രണ്ടു പാര്‍ട്ടികളും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടുകയാണ്. വനം-റവന്യൂ വകുപ്പുകള്‍ ചേര്‍ന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിലെ തീരുമാനങ്ങള്‍ അട്ടിമറിക്കുന്നതായി എസ്.രാജേന്ദ്രന് എംഎല്‍എ ആരോപിച്ചു. വനം-റവന്യൂ വകുപ്പുകള്‍ കൈകാര്യം ചെയുന്ന സിപിഐക്ക് എതിരെയാണ് സിപിഎം എംഎല്‍എയുടെ പ്രസ്താവന. വനം-റവന്യൂ വകുപ്പുകള്‍ പ്രശ്നം വഷളാക്കി മാറ്റുകയാണ്. ഇടുക്കി സബ് കളക്ടര്‍ വി.ആര്.പ്രേംകുമാര്‍ കോപ്പിയടിച്ച് ഐഎഎസ് നേടിയ വ്യക്തിയാണ്. ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത് ബാഹ്യസമ്മര്‍ദങ്ങളുടെ അടിസ്ഥാനത്തിലാണെന്നും എംഎല്‍എ ആരോപിച്ചു.
Post Your Comments