KeralaLatest NewsNews

കോപ്പിയടിച്ച് ഐഎഎസ് നേടിയ വ്യക്തിയാണ് സബ് കളക്ടര്‍ : എസ്.രാജേന്ദ്രന്‍എംഎല്‍എ

ഇടുക്കി: സിപിഎം – സിപിഐ പോര് വീണ്ടും രൂക്ഷമാകുന്നു. തോമസ് ചാണ്ടി വിഷയത്തിനു പുറമെ വീണ്ടും മൂന്നാറിലെ ഭൂമി പ്രശ്‌നത്തില്‍ ഇടതു മുന്നണിയിലെ രണ്ടു പാര്‍ട്ടികളും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടുകയാണ്. വനം-റവന്യൂ വകുപ്പുകള്‍ ചേര്‍ന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിലെ തീരുമാനങ്ങള്‍ അട്ടിമറിക്കുന്നതായി എസ്.രാജേന്ദ്രന്‍ എംഎല്‍എ ആരോപിച്ചു. വനം-റവന്യൂ വകുപ്പുകള്‍ കൈകാര്യം ചെയുന്ന സിപിഐക്ക് എതിരെയാണ് സിപിഎം എംഎല്‍എയുടെ പ്രസ്താവന. വനം-റവന്യൂ വകുപ്പുകള്‍ പ്രശ്‌നം വഷളാക്കി മാറ്റുകയാണ്. ഇടുക്കി സബ് കളക്ടര്‍ വി.ആര്‍.പ്രേംകുമാര്‍ കോപ്പിയടിച്ച് ഐഎഎസ് നേടിയ വ്യക്തിയാണ്. ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത് ബാഹ്യസമ്മര്‍ദങ്ങളുടെ അടിസ്ഥാനത്തിലാണെന്നും എംഎല്‍എ ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button