കോട്ടയം : വൈക്കം സ്വദേശിനി അഖിലയുടെ വീട്ടിൽ പോയി ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് രാഹുൽ ഈശ്വറിനെതിരെ വൈക്കം പോലീസ് കേസെടുത്തു. 469 -ാം വകുപ്പ് പ്രകാരമാണ് വൈക്കം പൊലീസ് കേസെടുത്തിരിക്കുന്നത്. അഖിലയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തത്.
ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടുകിട്ടുന്നതിനായും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായും പൊലീസ് രാഹുലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. രാഹുല്‍ ഈശ്വറിന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നും ഷെഫിന്‍ ജഹാനുവേണ്ടിയാണ് രാഹുല്‍ ഈശ്വര്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നും അശോകന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
തെറ്റിധരിപ്പിച്ച് വീട്ടിലെത്തിയ രാഹുല്‍ ഈശ്വര്‍ വീട്ടില്‍വെച്ച് പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചില മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തുവെന്നാണ് അശോകന്റെ പരാതി.ഇത് കോടതി വിധിയുടെ ലംഘനമായി കണ്ടു ശക്തമായി നടപടി സ്വീകരിക്കണമെന്നാണ് അശോകന്റെ പക്ഷം.
Post Your Comments