വടകര•ഓര്‍ക്കാട്ടേരിയിലെ ഐഡിയ മൊബൈല്‍ ഔട്ട്‌ലെറ്റ് ഉടമയെ കാണാതായതിന് പിന്നാലെ ജീവനക്കാരിയെയും കാണാതായ സംഭവത്തില്‍ ദുരൂഹതയേറുന്നു. സെപ്റ്റംബര്‍ 11 മുതലാണ് മൊബൈല്‍ കട ഉടമയായ അംജാദിനെ(23) നെ കാണാതായത്. തിങ്കളാഴ്ച വൈകുന്നേരം ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പ്രവീണ എന്ന യുവതിയെയും കാണാതാവുകയായിരുന്നു. ചൊക്ലി സ്വദേശിയായ ഇവരുടെ വീട് ഒഞ്ചിയത്താണ്. പ്രവീണയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ദമ്പതികള്‍ക്ക് ഏഴുവയസുള്ള ഒരു മകനുമുണ്ട്. ബന്ധുക്കളുടെ പരാതിയില്‍ എടച്ചേരി പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല.
തിങ്കളാഴ്ച പതിവു പോലെ സ്വന്തം സ്കൂട്ടറില്‍ ജോലി സ്ഥലത്തേക്ക് പോയ പ്രവീണ രാത്രി ഏറെ വൈകിയും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ പല സ്ഥലങ്ങളില്‍ അന്വേഷിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫാണ്. സ്ഥാപനം അടച്ചശേഷമാണു പ്രവീനയെ കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്കൂട്ടര്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
അംജാദിനെ കാണാതായി രണ്ടു മാസം തികഞ്ഞ വേളയിലാണ് ജീവനക്കാരിയേയും കാണാതായത്. ഇരുവരുടെയും തിരോധാനം തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സമാനമായ സാഹചര്യങ്ങളിലാണ് കാണാതായിരിക്കുന്നത്. സഥാപനത്തിലേയ്ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനായി കോഴിക്കോട് പോയ അംജാദിനെ പിന്നീടു കാണാതാവുകയായിരുന്നു. ഇവിടെ നിന്നു സാധനങ്ങള്‍ വാങ്ങി വടകരയില്‍ എത്തുകയും തുടര്‍ന്നു ഇവ സ്വന്തം കാറില്‍ കയറ്റുകയും ചെയ്തതായി വിവരം ലഭിച്ചിരുന്നു. പിന്നീട് ഇയാളുടെ കാര്‍ വടകര ബസ് സ്റ്റാന്‍ഡിനു സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടു മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചു എങ്കിലും കാര്യമായി വിവരം ഒന്നും ലഭിച്ചിരുന്നില്ല
താന്‍ തിരിച്ചു വരുകയാണ് എന്നു പറഞ്ഞ് ഇടയ്ക്ക് ഇയാള്‍ ബന്ധുക്കള്‍ക്കു ഫോണ്‍ ചെയ്തിരുന്നു. പിന്നീടു കാര്യമായ വിവരം ഒന്നും ഉണ്ടായിരുന്നില്ല. ഇയാള്‍ ബാംൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട് എന്ന വിവരം ലഭിച്ചതിനു പിന്നാലെ പോലീസ് എത്തിയെങ്കിലും അംജാദ് ഡിസ്ചാര്‍ജ് വാങ്ങിപ്പോയിരുന്നു എന്ന വിവരമാണു ലഭിച്ചത്. കാണാതായതിനു ശേഷം ഇരുവരുടെയും മൊബൈല്‍ ഫോണോ സിം കാര്‍ഡോ ഉപയോഗിച്ചിട്ടില്ല എന്നും പോലീസ് പറയുന്നു.
Post Your Comments