തിരുവനന്തപുരം : തോമസ് ചാണ്ടി രാജിവെച്ചേക്കുമെന്ന് സൂചന. തോമസ് ചാണ്ടിയും ടി പി പീതംബാരനും ഇന്ന് മുഖ്യമന്ത്രിയെ കാണും. ഇന്ന് രാവിലെ തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണുമെന്നാണ് വിവരം. മന്ത്രിസഭാ യോഗത്തിന് മുന്‍പ് കൂടിക്കാഴ്ച നടത്താനാണ് സാധ്യത.
രാജിക്കാര്യം തന്നെയായിരിക്കും കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നാണ് സൂചന. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും തോമസ് ചാണ്ടി ചര്‍ച്ച നടത്തും. ഡല്‍ഹിക്കു പോകാനിരുന്ന ഗതാഗതമന്ത്രി യാത്ര റദ്ദാക്കിയാണ് തിരുവനന്തപുരത്തെത്തുന്നത്. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുകയാണ് ലക്ഷ്യം.
Post Your Comments