ഭൂമി കയ്യേറ്റങ്ങളുടെ വാർത്തകൾ എന്നും ചൂടേറിയ ചർച്ചാ വിഷയങ്ങളാണ്.ഇപ്പോൾ കേൾക്കുന്ന ഒരു കയ്യേറ്റ വാർത്തയ്ക്കും കയ്യേറിയ ഭൂമിയ്ക്കും ചൂട് വളരെ കൂടുതലാണ്. ഭൂമിയല്ല ഒരു രാജ്യമാണ് കയ്യേറിയിരിക്കുന്നത് എന്ന് പറഞ്ഞാലും തെറ്റില്ല.മറ്റൊരു രാജ്യത്തിന്റെ അതിർത്തി കയ്യേറി വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് ഇൻഡോർ സ്വദേശിയായ സുയാഷ് ദീക്ഷിത്.
ഈജിപ്തിന്റെയും സുഡാന്റെയും ഇടയിലുള്ള 800 സ്‌ക്വയർ മൈൽ വിസ്തീർണമുള്ള ചെറിയ പ്രദേശമാണ് ബിർ -തവാലി.മരുഭൂമിയുടെ നടുവിലുള്ള ഈ സ്ഥലത്തിനുമേൽ ഒരു രാജ്യവും അവകാശ വാദം ഉന്നയിച്ചിട്ടില്ല .അതുകൊണ്ടു തന്നെ ഈ സ്ഥലം കയ്യേറി ഇത് തന്റെ രാജ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് സുയാഷ്.319 കിലോമീറ്റർ സഞ്ചരിച്ചു ഇവിടെയെത്തിയ സുയാഷ് വന്നയുടൻ കൊടി നാട്ടി ,കുപ്പിയിൽ കരുതിയ വെള്ളം നനച്ച് വിത്ത് പാകുകയും ചെയ്തു.തുടർന്ന് ഇവിടം ഇനി മുതൽ തൻറെ രാജ്യമാണെന്നും ഈ രാജ്യം ഇനി മുതൽ ദീക്ഷിത് എന്ന് അറിയപ്പെടുമെന്നും പ്രഖ്യാപിച്ചുകളഞ്ഞു ഈ ഇൻഡോർ സ്വദേശി .തന്റെ അച്ഛനുള്ള പിറന്നാൾ സമ്മാനമാണ് ഇതെന്നും സുയാഷ് പറയുന്നു.കയ്യേറിയ ഭൂമിയുടെ രാജാവായി തന്നെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യ രാഷ്ട്ര സഭയ്ക്ക് കത്തെഴുതാനാണ് ഇനി സുയാഷിന്റെ തീരുമാനം.
Post Your Comments