Latest NewsNewsSports

അദ്ദേഹം എന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു; റൊണാള്‍ഡോയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ കാമുകി

ലിസ്ബണ്‍: പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റിയാലിറ്റി ടിവി ഷോ താരവും മുന്‍ കാമുകിയുമായിരുന്ന നടാഷ റോഡ്രിഗസ് രംഗത്ത്. ‘ദ സണ്ണി’ ന് നല്‍കിയ അഭിമുഖത്തിലാണ് നടാഷയുടെ വെളിപ്പെടുത്തലുകള്‍. ‘ആദ്യ കാമുകിയും 31 വയസ്സുകാരിയുമായ റഷ്യന്‍ മോഡല്‍ ഐറിന ഷെയ്ക്കുമായി പിരിഞ്ഞതിന് ശേഷമാണ് ക്രിസ്റ്റ്യാനോ നടാഷയുമായി ബന്ധം തുടങ്ങുന്നത്. അദ്ദേഹത്തിന് കാമുകിയുണ്ടായിരുന്നെന്നും ആ ബന്ധം വേര്‍പിരിഞ്ഞെന്നും തനിക്ക് അറിയാമായിരുന്നു.

അന്ന് സുഹൃത്തുക്കളായിരുന്ന ഞങ്ങള്‍ പിന്നെയാണ് പ്രണയത്തിലായത്.’അദ്ദേഹം നല്ല വ്യക്തത്വത്തിന് ഉടമയാണ് . അദ്ദേഹത്തോടൊപ്പൊമുള്ള യാത്രകള്‍ ഞാന്‍ ആസ്വദിച്ചിരുന്നു. ഞങ്ങളുടെ ബന്ധം ഏറെ കാലം തുടര്‍ന്നു. എന്നാല്‍ ഒരു പോര്‍ച്ചുഗീസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതില്‍ നിന്നും അദ്ദേഹം എന്നെ തടഞ്ഞു. എങ്കിലും ഞാന്‍ അതില്‍ പങ്കെടുത്തു. ഇതേത്തുടര്‍ന്ന് അദ്ദേഹം എന്നെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ആ ബന്ധം അങ്ങനെ വഷളാകുകയായിരുന്നു. ഇപ്പോള്‍ ഞാന്‍ കരുതുന്നത് അദ്ദേഹം എന്നെ ലൈംഗീകമായി ഉപയോഗിക്കുകയായിരുന്നു എന്നാണ്. അതില്‍ ഞാന്‍ ഖേദിക്കുന്നില്ല.

കാരണം അദ്ദേഹത്തോടൊപ്പമുള്ള ഓരോ നിമിഷവും സ്വപ്ന തുല്ല്യമാണ്. പക്ഷേ ഇപ്പോള്‍ ഞാന്‍ വഞ്ചിക്കപ്പെട്ടതായി തോന്നുന്നുണ്ട്. റൊണാള്‍ഡോ ആവശ്യപ്പെട്ടതുപ്രകാരം ലിസ്ബണിലെ അപാര്‍ട്‌മെന്റില്‍ പോയിരുന്നുവെന്നും അവിടെ വെച്ചാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും നടാഷ ആരോപിക്കുന്നു.അദ്ദേഹത്തോടൊപ്പമുള്ള ആ രാത്രി ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ കേവലം ലൈംഗികതയ്ക്കായി ഇരയാക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്‌തെങ്കിലും അതില്‍ തനിക്ക് തരിമ്പും ഖേദമില്ലെന്നും ഒരു സ്വപ്നം സഫലമായെന്നും നടാഷ പറഞ്ഞു.

ആ രാത്രിയുടെ പ്രതിഫലമായി ഒരു ബേസ്‌ബോള്‍ ക്യാപ്പും 300 യൂറേയും തനിക്ക് റൊണാള്‍ഡോ സമ്മാനമായി നല്‍കിയെന്നും നടാഷ പറയുന്നു. അദ്ദേഹം ജോര്‍ജ്ജീനയുമായി ബന്ധത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെ ഇക്കഴിഞ്ഞ സെപ്തംബറില്‍ ഇന്‍സ്റ്റെഗ്രാം വഴി രാത്രി ഒരു മണിക്ക് ഞാന്‍ അദ്ദേഹത്തിന് ഒരു ചിത്രം അയച്ചു. ഞാന്‍ തമാശയായാണ് കരുതിയത്. അദ്ദേഹം തിരിച്ച് മെസ്സേജ് അയക്കുമെന്നും കരുതിയിരുന്നില്ല. പക്ഷേ തിരികെ മെസ്സേജ് വന്നു. ആവശ്യപ്പെട്ടതുപ്രകാരം നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്തു. അതില്‍ നിന്നും റൊണാള്‍ഡോ തന്റെ ശരീരത്തെയാണ് ഇഷ്ടപ്പെടുന്നതെന്ന് മനസ്സിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button