രാജിവച്ച ശേഷം ആലപ്പുഴയിലെ വീട്ടിൽലെത്തിയ തോമസ് ചാണ്ടി മാധ്യമങ്ങളോട് സംസാരിച്ചു. ഹൈകോടതി ജഡ്ജിയുടെ പരാമർശങ്ങളും സി പി ഐ നിലപാടുകളുമാണ് താൻ രാജിക്കത്ത് നൽകാൻ കാരണമെന്ന് തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ തന്റെ രാജി മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടില്ല എന്നും തെറ്റ് ചെയ്‌തിട്ടില്ല എന്നുറപ്പുള്ളതു കൊണ്ട് നാളെ തന്നെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്നും അദ്ദേഹം പറഞ്ഞു.ഗവർണർക്ക് നൽകിയ രാജിക്കത്തിലും താൻ തെറ്റുകാരൻ അല്ലെന്നും ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങളിൽ ഒരു ശതമാനം പോലും സത്യമില്ലെന്നും തോമസ് ചാണ്ടി പറയുന്നു.കൂടാതെ ശശീന്ദ്രൻ കുറ്റവിമുക്തനായാൽ മന്ത്രി സ്ഥാനം നൽകുമെന്നും എന്നാൽ താനാണ് ആദ്യം നിരപരാധിത്വം തെളിയിച്ചു തിരികെ വരുന്നതെങ്കിൽ തിരികെ മന്ത്രി സ്ഥാനത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല എൻസിപിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നും തോമസ് ചാണ്ടി പറഞ്ഞു.
Post Your Comments