തിരുവനന്തപുരം ; തോമസ് ചാണ്ടിയുടെ രാജിയിൽ ദേശീയ നേതൃത്വവുമായി ചർച്ച നടത്താതെ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ. അതിനാൽ ഇക്കാര്യത്തിൽ ഒരു ചർച്ച നടത്തി വിഷയം വഷളാക്കേണ്ടതില്ലെന്ന് പീതാംബരൻ പറഞ്ഞു. ഇതോടെ എൻസിപി യോഗത്തിൽ പ്രവർത്തകർ ബഹളമുണ്ടാക്കി. ചാണ്ടി ഇനി ഒരു നിമിഷം പോലും മന്ത്രിയായി തുടരാതെ രാജിവയ്ക്കണമെന്നും തീരുമാനം സംസ്ഥാന നേതൃത്വം ഇനിയും വൈകിക്കരുതെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു.
അതെ സമയം പാർട്ടിയിലുണ്ടായ തർക്കങ്ങൾ സാധാരണ അഭിപ്രായ വ്യത്യാസമെന്നു വാർത്താ സമ്മേളനത്തിൽ പീതാംബരൻ മാധ്യമങ്ങളോടു പറഞ്ഞു. പാർലമെന്ററി ബോർഡാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം സംസ്ഥാനഘടകത്തിനില്ല. രാജി വെക്കാന്‍ കോടതി പറഞ്ഞിട്ടില്ല.അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്ന് പീതാംബരന് പറഞ്ഞു.
Post Your Comments